Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല വൈ.എം.സി.എ...

പരുമല വൈ.എം.സി.എ യുടെ ആസ്ഥാന സമുച്ചയം കൂദാശ

പരുമല : സമൂഹിക നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും സമസൃഷ്ടികളെ ഒപ്പം കൂട്ടുന്നതുമാണ് വൈഎംസിഎ പോലുള്ള സംഘടനയുടെ ലക്ഷ്യമെന്ന് അഡ്വ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. വൈ.എം.സി.എ.യുടെ ആസ്ഥാന സമുച്ചയത്തിൻ്റെ കൂദാശയോടനുബന്ധിച്ച്   നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ജോൺ കുരുവിള കടവിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ ബർണബാസ്  മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി.

വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, രക്ഷാധികാരി ഫാ. ഡോ. കുര്യൻ ദാനിയേൽ, കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ലിജി ആർ. പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം, അഡ്വ. ഫ്രാൻസിസ് വി. ആൻറണി, വൈ.എം.സി.എ മുൻ സംസ്ഥാന ചെയർമാൻ അഡ്വ. വി. സി സാബു, സബ് – റീജണൽ ചെയർമാൻ ജോജി പി. തോമസ്, സംസ്ഥാന യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ ശിവദാസ് യു. പണിക്കർ, എം.എൻ സജി, മുൻ ദേശീയ എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ അഡ്വ. ജോസഫ് നെല്ലാനിക്കൽ, തോമസ് ചാക്കോ, മുൻ സബ് – റീജൺ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, വൈസ് ചെയർമാൻ അഡ്വ. നിതിൻ കടവിൽ, വൈ.എം.സി.എ സെക്രട്ടറി അഡ്വ. എബ്രഹാം വർഗീസ് കടവിൽ, കൺവീനർ സജി വിഴലയിൽ എന്നിവർ പ്രസംഗിച്ചു.

കെട്ടിട സമുച്ചയത്തിൻ്റെ കൂദാശ ഫാ. ഡോ. കുര്യൻ ദാനിയേൽ നിർവഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെസ്റ്റ് നൈൽ പനി : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ; മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ...

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. ...
- Advertisment -

Most Popular

- Advertisement -