ആലപ്പുഴ : സംസ്ഥാന ഡ്രഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിരണം ക്ലബ്ബ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി തുഴയെറിഞ്ഞു. ആലപ്പുഴയിൽ നടന്ന സംസ്ഥാന ഡ്രാഗൺ ബോട്ട്ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗങ്ങളുടെ വിഭാഗത്തിലെ മത്സരത്തിലാണ് മൂന്ന് സ്വർണവും മൂന്നു വെള്ളിയും ടീം സ്വന്തമാക്കിയത്. എം ഒ വർഗീസ് മണലേൽ പഴങ്ങരിൽ ക്യാപ്റ്റനായിട്ടുള്ള ടീം ആദ്യമായിട്ടാണ് മത്സരത്തിനിറങ്ങുന്നത്.
പത്തനംതിട്ട ജില്ലയുടെ പ്രഥമ ഡ്രഗൺ ബോട്ട് നിരണം ബോട്ട് ക്ലബ്ബാണ് ആദ്യമായി സ്വന്തമാക്കിയത്. ഇനി വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ജില്ലയ്ക്കു വേണ്ടി മത്സരിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഡ്രഗൺ ബോട്ട് അസോസിയേഷൻ സെക്രട്ടറി ജേക്കബ് ജോർജ് അറിയിച്ചു.
നിരണം ബോട്ട് ക്ലബ്ബ് പ്രസിഡന്റ് റെജി അടിവാക്കൽ, റോബി തോമസ്, ജോബി ആലപ്പാട്ട്, ജോബി ദാനിയേൽ റെന്നി തേവേരിൽ എന്നിവർ ടീം മിനെ നേതൃത്വം നൽകി.