Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട കൂട്ട...

പത്തനംതിട്ട കൂട്ട പീഡനക്കേസ് : രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട കൂട്ട പീഡന കേസിലെ രണ്ടാംപ്രതിയുടെ അമ്മയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിയുടെ അമ്മയിൽ നിന്ന് തട്ടിപ്പുകാരൻ 8.65 ലക്ഷം രൂപ ആണ് കൈപ്പറ്റിയത്.

പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിന്‍റെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്നതിന് പോലീസിനും ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് അഞ്ചു തവണയായിട്ട് പണം വാങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ  എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കൽക്കട്ട അതിരൂപതാ ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ്...

ഗ്രാമപഞ്ചായത്ത് കനിഞ്ഞില്ല:  ജനകീയ സംരക്ഷണ സമതി റോഡ് സഞ്ചാരയോഗ്യമാക്കി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്ത്  മാമൂട്ടിപ്പടി -  എറ്റുകടവ്  റോഡ്  ജനകീയ സംരക്ഷണ സമതി അംഗങ്ങൾ  സഞ്ചാരയോഗ്യമാക്കി. ഏതാണ്ട് 2 ലക്ഷത്തോളം രൂപ സമാഹരിച്ച് ആണ്  റോഡിലെ കുഴികൾ അടച്ചത്. മക്ക്, പാറപ്പൊടി, മെറ്റൽ...
- Advertisment -

Most Popular

- Advertisement -