Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത് ...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  മാലിന്യമുക്ത ഹരിത പഞ്ചായത്തായി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിനെ  മാലിന്യമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ചാത്തൻകേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അനു.സി.കെ പഞ്ചായത്തിനെ മാലിന്യ മുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ജനപ്രതിനിധികൾ, ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ, അംഗനവാടി ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ, സന്നദ്ധസേവക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

വാർഡ് തലത്തിൽ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത വീടുകൾക്ക് ഉപഹാരം നൽകി ആദരിച്ചു, പഞ്ചായത്തിലെ മുഴുവൻ ഓഫീസുകൾ അംഗണവാടികൾ അയൽക്കൂട്ടങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിച്ചിരുന്നു.

ഇനിയും ഞാൻ ഒഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിനിൽ ഉൾപ്പെടുത്തി  പഞ്ചായത്തിലെ വിവിധ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങുകയും മാലിന്യ ശേഖരണത്തിന് പാതയോരങ്ങളിൽ  ബോട്ടിൽ ബൂത്ത്, ബിൻ എന്നിവയും സ്ഥാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം  നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ  തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ...

മുഖ്യമന്ത്രി  ഇന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന യോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. 10.30...
- Advertisment -

Most Popular

- Advertisement -