Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsKochiപെരിയ ഇരട്ടക്കൊലക്കേസ്...

പെരിയ ഇരട്ടക്കൊലക്കേസ് : 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി : പെരിയ ഇരട്ടക്കൊല കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ .മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും എറണാകുളം സിബിഐ പ്രത്യേക കോടതി വിധിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത1 മുതൽ 8 വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണു ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 14, 20, 21, 22 പ്രതികൾക്കാണ് 5 വർഷം തടവ് ശിക്ഷ. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ.

2019 ഫെബ്രുവരി 17 നു രാത്രിയാണ് കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവർ കൊല്ലപ്പെട്ടത്.വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി സിബിഐ കോടതി കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്‌റുട്രോഫിക്ക് ഒരു കോടി രൂപ നല്‍കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ്  നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി വള്ളംകളി സംഘടിപ്പിക്കുകയാണെന്നും...

മഴ : ഇന്ന് ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത്.ഒറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -