കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളാണ് പ്രതികൾ.24 പ്രതികളാണ് കേസിലുള്ളത്.
2019 ഫെബ്രുവരി 17-ന് നടന്ന കൊലപാതകത്തിൽ മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണത്തിൽ 10 സിപിഎം പ്രവർത്തകരെക്കൂടി പ്രതിചേർത്തു.2023 ഫെബ്രുവരിയിൽ വിചാരണ ആരംഭിച്ചു.