ന്യൂഡൽഹി : വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടു പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് പൈലറ്റ് മരിച്ചു. ശ്രീനഗർ–ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് അർമാനാണ്(28) മരിച്ചത് .ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം.വിമാനത്തിനുള്ളിൽ വച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ജീവനക്കാരന്റെ മരണത്തില്‍ എയര്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.