തിരുവല്ല: കുറ്റൂർ- മനയ്ക്കച്ചിറ റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. പുത്തൂർകാവ് ജംഗ്ഷനിൽ സ്ഥിരം പൈപ്പ് പൊട്ടുന്നിടത്താണ് വീണ്ടും പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ വലിയ തോതിലുള്ള കുടിവെള്ളം റോഡിലും സമീപത്തുമായി ഒഴുകുന്നത്. റോഡിന്റെ മദ്ധ്യത്തിൽ നിന്നു 12 അടി താഴ്ചയിൽ കൂടിയാണ് ആസ്ബസ്‌റ്റോസ് പൈപ്പ് ലൈൻ കടന്നു പോകുന്നത്. ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ റോഡിൽ ഇത്രയും ആഴത്തിൽ കുഴിച്ചെങ്കിൽ മാത്രമെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു.
നിരന്തരമായി പൈപ്പ് പൊട്ടുന്നതുകാരണം സ്ഥാപിച്ചിരുന്ന നോഡ് പലയിടത്തും കുഴിയായി മാറി. ഈ റോഡിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടിയിടത്ത് താൽക്കാലിക പരിഹാരമാണ് കണ്ടിരുന്നത്. പൈപ്പ് പൊട്ടൽ കാരണം റോഡിൽ വീണ്ടും പാച്ച് വർക്ക് ചെയ്തകാരണം പലയിടങ്ങളിലും റോഡ് ഇരുത്തിയതായി നാട്ടുകാർ പറഞ്ഞു.
അതേസമയം റോഡിൽ കുടിവെള്ളം നിറഞ്ഞതോടെ വാട്ടർ അതോറിറ്റി അധികൃതർ എത്തി ജലവിതരണകുഴൽ പൂട്ടി താൽക്കാലിക പരിഹാരം കണ്ടു. ഇതോടെ പ്രദേശത്ത് കുടിവെളളക്ഷാമം നേരിടുന്നു.






