Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപികെ ശശി കൈപ്പത്തി...

പികെ ശശി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

പാലക്കാട്: സിപിഎം വിട്ട  പികെ ശശി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും.  ഒറ്റപ്പാലത്തു നിന്നു യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന ശശിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാനാണ് തീരുമാനം. കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് ശശിയെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

സ്വതന്ത്ര ചിഹ്നത്തിൽ പാർട്ടി വോട്ട് കിട്ടില്ലെന്നാണ് ഒരു വിഭാ​ഗം വ്യക്തമാക്കിയത്. കൈപ്പത്തി ചിഹ്നത്തിൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ കണക്കുകൂട്ടുന്നത്. ഇനിയുള്ള പ്രചാരണ ബോർഡുകളിൽ ചിഹ്നം ഉണ്ടാകും.

നിലവിൽ ശശിക്കായി മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളിൽ യുഡിഎഫ് സ്ഥാനാർഥി എന്നാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലും ബോർഡുകളിലും ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയതിനു പിന്നാലെയാണ് പികെ ശശിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അതേസമയം ,ജോയിയുടെ അമ്മയ്ക്ക് 10...

Kerala Lotteries Results : 05-08-2025 Sthree Sakthi SS-479

1st Prize Rs.1,00,00,000/- SR 299702 (ATTINGAL) Consolation Prize Rs.5,000/- SN 299702 SO 299702 SP 299702 SS 299702 ST 299702 SU 299702 SV 299702 SW 299702 SX 299702...
- Advertisment -

Most Popular

- Advertisement -