കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് അരികിലേക്ക് ഒതുക്കിനിര്‍ത്തിയ ഉടന്‍ ജെയ്മോന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ആയൂരിൽ എം സി റോഡിൽ വെച്ചാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി ഗണേഷ് കുമാർ മിന്നല്‍ പരിശോധന നടത്തിയത്. ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികൾ കണ്ടെത്തിയതോടെ മന്ത്രി ജയ്മോനടക്കം മൂന്ന് പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു.തുടർന്ന് ഡ്രൈവറെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റി .






