ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റാനഗറിൽ 5100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും പൊതുചടങ്ങിൽ പ്രസംഗിക്കുകയും ചെയ്യും.
തുടർന്ന്, ത്രിപുര സന്ദർശിക്കുകയും മാതാബാരിയിലെ ‘മാതാ ത്രിപുരസുന്ദരി ക്ഷേത്രസമുച്ചയ’ത്തിൽ പൂജയും ദർശനവും നടത്തുകയും ചെയ്യും. ആത്മീയ പൈതൃക വർധന യജ്ഞം (PRASAD) പദ്ധതിയുടെ കീഴിലുള്ള വികസന പ്രവർത്തനങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.






