Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപണം വച്ച്...

പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി

പത്തനംതിട്ട : പത്തനംതിട്ട പോലീസ് നടത്തിയ റെയ്‌ഡിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി. പ്രമാടം പൂങ്കാവ് നെല്ലിമൂട്ടിൽ ബിൽഡിങ്സിന്റെ പുറകുവശത്ത് ചീട്ടു കളിച്ചുകൊണ്ടിരുന്നവരെ  ഇന്നലെ രാത്രി പത്തരയോടെ കസ്റ്റഡിയിലെടുത്തത്. 

വെട്ടൂർ ഇളകൊള്ളൂർ മുരുപ്പേൽ വീട്ടിൽ സുരേഷ് (47), പ്രമാടം മല്ലശ്ശേരി പുതുവളയിൽ  ബോബി (48), മുണ്ടുകോട്ടയ്ക്കൽ വെട്ടിപ്പുറം ശരത് ഭവനിൽ ശശികുമാർ (51), പത്തനംതിട്ട കുലശേഖരപതി താന്നിമൂട്ടിൽ വീട്ടിൽ ഷെഫീഖ് (50), അയിരൂർ കൈതക്കടി കോറ്റാത്തൂർ മലമ്പാറ വീട്ടിൽ ഹരിപ്രസാദ് (56), കോന്നി വി കോട്ടയം ഇളപ്പുപാറ ചാവരുകാവിൽ  വാളുവേലിൽ ഷാജി (50), വള്ളിക്കോട് കൈപ്പട്ടൂർ  മൂന്നാം കലുങ്ക് ഹരിഭവനിൽ രാഘവൻ(66), പ്രമാടം മല്ലശ്ശേരി സുനിൽ വിലാസം വീട്ടിൽ ചന്ദ്രബാബു (55), അയിരൂർ കൈതക്കോട് കോറ്റത്തൂർ ചിറ്റയിൽ വീട്ടിൽ സോമൻ (53), കോന്നി താഴം വെട്ടൂർ ശാസ്താം തുണ്ടിൽ അനീഷ് കുമാർ (42), കോന്നി താഴം വെട്ടൂർ മേലെ മണ്ണിൽ വീട്ടിൽ സുരേഷ്(46), വി കോട്ടയം കുറ്റിപ്ലാവ് നിൽക്കുന്നതിൽ ഡാനിയേൽ (57) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
      
പത്തനംതിട്ട എസ് എച്ച് ഓ ആർ വി അരുൺകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞു പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്നും 134430  രൂപയും ചീട്ടുകളും പിടിച്ചെടുത്തു. പണം വച്ചു ചീട്ടുകളിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ  ജാമ്യത്തിൽ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫാ. കെ.വി ജോൺ ദൈവീക സ്നേഹത്തെ ലോകത്തിന് പകർന്നുകൊടുത്ത പുരോഹിതൻ – അഡ്വ. ബിജു ഉമ്മൻ

തിരുവല്ല : ദൈവീക സ്നേഹത്തെ ലോകത്തിനു പകർന്നു കൊടുത്ത യഥാർത്ഥ പുരോഹിതനാണ് ഫാ. കെ.വി ജോൺ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി പൊതുസമൂഹത്തിൽ എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മലങ്കരസഭ അസോസിയേഷൻ...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി...
- Advertisment -

Most Popular

- Advertisement -