ചങ്ങനാശ്ശേരി: ഷാഫി പറമ്പിലൽ എം പി യെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പ്രതിഷേധ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായതായും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
പോലീസും പ്രവർത്തകരുമായി ഉന്തും തള്ളും ഉണ്ടായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോബിച്ചൻ കണ്ണമ്പള്ളി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ,കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മനോജ് വർഗീസ്,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം എ സജാദ്, യൂത്ത് കോൺഗ്രസ് മാടപള്ളി മണ്ഡലം പ്രസിഡന്റ് നിതീഷ് കൊച്ചേരി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജുബിൻ ജോൺസൺ എന്നിവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി.
പിന്നീട് അറസ്റ്റ് ചെയ്ത പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു.






