Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorജ്യോതിഷാലയത്തിന് നേരെ...

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു മായാസേവാ മഠം എന്ന ജ്യോതിഷാലയത്തിന് നേരെയാണ് ചൊവ്വാഴ്ച വൈകിട്ട് ആക്രമണമുണ്ടായത്. ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി എത്തിയതെന്ന് പൊലീസ് പറഞ്ഞു

വാക്കുതർക്കത്തിന് ഒടുവിൽ ജ്യോതിഷാലയം ഉടമ ശ്യാംലാൽ(45), ഭാര്യ സ്മിത, മകൾ ആരതി എന്നിവരെ മർദിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് ശ്യാംലാലിന്റെ തലയിൽ 8 തുന്നൽ ഇടേണ്ടി വന്നു. പരുക്കേറ്റ ശ്യാംലാലിന്റെ ഭാര്യയേയും മകളെയും അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല യോഗ കലാശാല അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

തിരുവല്ല : തിരുവല്ല 'യോഗ കലാശാല'യുടെ നേതൃത്വത്തിൽ തിരുവല്ല ആനന്ദ് കൺവെൻഷൻ സെൻട്രൽ വച്ച് യോഗ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.യോഗാസന ഭാരത് നാഷണൽ കോച്ചും നാഷണൽ ആയുഷ് മിഷൻ യോഗ തെറാപ്പിസ്റ്റുമായ...

കാൽകഴുകൽ ശുശ്രൂഷ ഭക്തി സാന്ദ്രമായി

തിരുവല്ല: വളഞ്ഞവട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിനയത്തിന്റെ സന്ദേശം പകർന്നു കാൽകഴുകൽ ശുശ്രൂഷ നടന്നു. ഇടവകംഗവും കൊല്ലം ഭദ്രാസനാധിപനുമായ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപോലീത്ത മുഖ്യ കർമ്മികത്വം വഹിച്ചു....
- Advertisment -

Most Popular

- Advertisement -