വയനാട് : വയനാട് തലപ്പുഴ കമ്പമലയിൽ തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്നു. രാവിലെ പത്തരയോടെയാണ് സംഭവം. 9 റൗണ്ട് വെടിവെയ്പുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാല് മാവോയിസ്റ്റുകൾ കമ്പമലയിൽ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കണമെന്ന് ഇവർ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു .ഇതിന് പിന്നാലെ പ്രദേശത്ത് തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു.കമ്പമലയോട് ചേർന്നുള്ള വനത്തിൽ മാവോയിസ്റ്റുകൾ തങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തുകയായിരുന്നു.