Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiപീരുമേട്ടിൽ ആദിവാസി...

പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ് : ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി : പീരുമേട്ടിൽ കാട്ടിനുള്ളിൽ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്.വനത്തിൽ വച്ച് പീരുമേട് തോട്ടാപ്പുര സ്വദേശി സീതയെ(42) കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമായി .ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും ശരീരത്തിലുണ്ട്. 

ഇന്നലെ ഉച്ചയ്ക്കു 2ന് വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്നാണ് ബിനു പോലീസിനോട് പറഞ്ഞത് .മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും ബിനു മൊഴി നൽകി .ബിനു വിളിച്ചു പറഞ്ഞതനുസരിച്ച് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ ചെന്ന് സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശരണ പാതയിലും ശബരിമലയിലും ഒരു മുന്നൊരുക്കവും ഇല്ല : എൻ ഹരി

കോട്ടയം : ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന- പ്രാഥമിക കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പ്രഖ്യാപനം ശരണ വഴികളിലേക്ക് എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളോടും ഹൈന്ദവ ജനതയോടുമുളള കടുത്ത...

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം വീട്ടുമുറ്റത്തെ...
- Advertisment -

Most Popular

- Advertisement -