Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി മെറ്റൽ...

അനധികൃതമായി മെറ്റൽ കടത്തിയ ടോറസ് ലോറി  പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15 ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞു പിടികൂടിയത്.

വാഹനപരിശോധനയ്ക്കിടെ ആലുംതുരുത്തി ചക്കുളം റോഡിലൂടെ  റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോൾ മതിയായ രേഖകളോ അനുമതി പത്രമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.

തുടർന്ന് മെറ്റൽ ഉൾപ്പെടെ ലോറി പോലീസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് 54,800 രൂപ പിഴ ഈടാക്കി ജിയോളജി വകുപ്പ് വാഹനം ഇന്ന് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു...

Kerala Lottery Result : 30/04/2024 Sthree Sakthi SS 413

1st Prize Rs.7,500,000/- (75 Lakhs) SL 720388 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ...
- Advertisment -

Most Popular

- Advertisement -