ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്ന് പൊലീസിന് കർശന നിർദേശം.ഭക്തരെ സ്വാമി എന്നു വിളിക്കണം തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം.ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി.കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരേയും പരിശോധന കൂടാതെ കടത്തിവിടരുതെന്നും നിർദേശമുണ്ട്.

ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുത്, സ്വാമി എന്നു വിളിക്കണം : പൊലീസിന് കർശന നിർദേശം





