Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമാർപാപ്പയുടെ സംസ്കാരം...

മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച : നാളെ മുതൽ പൊതുദർശനം

വത്തിക്കാൻ സിറ്റി : പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് നടക്കും.ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് ശനിയാഴ്ച വരെ പൊതു ദര്‍ശനമുണ്ടായിരിക്കും.മാർപാപ്പ നിര്‍ദേശിച്ചതു പ്രകാരം ലളിതമായിട്ടായിരിക്കും ചടങ്ങുകള്‍. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു .റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്നാണ് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയത്. പേടകത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ല. പൊതുദര്‍ശനം ഉയര്‍ന്ന പീഠത്തില്‍ വേണ്ട. ശവകുടീരത്തിൽ ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ...

ഇറാൻ തുറമുഖ സ്ഫോടനം : മരണം 18 ആയി

ടെഹ്‌റാൻ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ ന​ഗരത്തിലുണ്ടായ സ്ഫോടനത്തിൽ മരണം 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ്...
- Advertisment -

Most Popular

- Advertisement -