Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsപോട്ട ബാങ്ക്...

പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി കസ്റ്റഡിയിൽ‌

തൃശ്ശൂർ : പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ .പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തു .കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കടബാധ്യത തീർക്കാനാണ് ബാങ്കിൽ കവർച്ച നടത്തിയതെന്നാണ് മൊഴി .വീട്ടിൽ നിന്നാണ് തൃശൂർ റൂറൽ പൊലീസ് ഇയാളെ പിടികൂടിയത്.

വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം റിജോ ധൂർത്തടിച്ചു. അടുത്തമാസം ഭാര്യ നാട്ടിലെത്തുന്നതിനാലാണ് കടം വീട്ടാനായി ഇയാൾ ബാങ്ക് കൊള്ളയടിച്ചത്.ഫോൺ രേഖകളും ടവർ ലോക്കേഷനും ഉൾപ്പടെ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിരീക്ഷിച്ചുമാണ് പോലീസ് പ്രതിയെ കുടുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നമ്പർ പ്ലേറ്റ് മറച്ച ബൈക്കുകളിൽ  അഭ്യാസപ്രകടനം: യുവാക്കൾക്കെതിരെ കേസ്

തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച രണ്ട് ബൈക്കുകളിൽ മൂന്നുപേർ വീതം റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് തിരുവല്ല പോലീസ്.  കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തിരുവല്ല ചെങ്ങന്നൂർ റോഡിൽ കുരിശുകവലയ്ക്ക് സമീപമാണ്...

കാരണവർ വധകേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മർദിച്ച കേസ്

കണ്ണൂർ : ഭാസ്‌കര കാരണവർ വധകേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചു എന്നാണ് കേസ്.ജയിൽ ഉപദേശക സമിതിയുടെ ശുപാർശ പ്രകാരം ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം...
- Advertisment -

Most Popular

- Advertisement -