പത്തനംതിട്ട: കോന്നിയിൽ തെരുവ് നായയുടെ കടിയേറ്റ പൂർണ്ണ ഗർഭിണിയായ പശുവിന് പേവിഷബാധയേറ്റു. മാമ്മൂട് സ്വദേശിനി റിനിയുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേവിഷബാധയേറ്റത്. രണ്ടാഴ്ച്ച മുൻപാണ് പശുവിനെ തെരുവ് നായ കടിച്ചു പരുക്കേൽപ്പിച്ചത്.
ഉടമ അറിയിക്കുകയോ ആൻ്റീ റാബീസ് വാക്സിൻ എടുക്കുകയോ ചെയ്തിരുന്നില്ലന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പശുവുമായി സമ്പർക്കം പുലർത്തിയ ഉടമ അടക്കമുള്ളവരോട് ആൻ്റീ റാബീസ് വാക്സിൻ എടുക്കാൻ നിർദ്ദേശം നൽകി.
ചൂടാക്കുമ്പോൾ അണുക്കൾ നശിച്ച് പോകുന്നതിനാൽ പശുവിൻ്റെ പാൽ ഉപയോഗിച്ചതിൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു .






