Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeCareerമുൻവിരോധം :...

മുൻവിരോധം : യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട : കുടുംബപ്രശ്നം കാരണമുള്ള മുൻവിരോധത്താൽ യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി വിപിൻ (30) ആണ് അറസ്റ്റിലായത്. മൈലപ്ര കോട്ടമല ഓലിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അശ്വതി(28)യെ 25 ന് രാവിലെ എട്ടിന് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിനും വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.

അയൽ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ ഉടനടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് സ്ഥലംവിടുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ യുവതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുട്ടികളും മറ്റും  ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്

വീട്ടുടമ റാന്നി ഉതിമൂട് ഗ്രീൻവാലി ഓലിക്കൽ കെ ഷിനോയ് യുടെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം നാളെ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം 24 (ഞായർ)ന് നടക്കും. രാവിലെ 5 ന് ഉത്രശ്രീബലി അറിയിപ്പ്, ഹരിനാമകീർത്തനം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ഭഗവതിമാർക്ക് സ്വീകരണം, തുടർന്ന്...

Kerala Lottery Result : 29/04/2024 Win Win W 767

1st Prize Rs.7,500,000/- (75 Lakhs) WY 479772 (THRISSUR) Consolation Prize Rs.8,000/- WN 479772 WO 479772 WP 479772 WR 479772 WS 479772 WT 479772 WU 479772 WV 479772 WW...
- Advertisment -

Most Popular

- Advertisement -