പോർട്ട് ലൂയിസ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെത്തി. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി മോദി പങ്കെടുക്കും.അവിടത്തെ ഇന്ത്യൻ സമൂഹവുമായി പ്രധാന മന്ത്രി സംവദിക്കും .പുതുതായി നിർമ്മിച്ച സിവിൽ സർവീസസ് കോളേജ് കെട്ടിടമുൾപ്പെടെ 20 ലധികം ഇന്ത്യൻ ധനസഹായ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.