Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsസിംഗപ്പൂരിൽ ജോലി...

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ  തട്ടിയ കേസിലെ പ്രതിയെ  പൊലീസ് അറസ്റ്റ് ചെയ്തു.

കോഴഞ്ചേരി : സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം രൂപ തട്ടിയ കേസിൽ കുമളി സ്വദേശിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂൺ മൻസിലിൽ ഫിറോസ് ഖാൻ (44) ആണ് അറസ്റ്റിലായത്. എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് ഇയാളെ കോയിപ്രം പൊലീസ് പിടികൂടിയത്.

പുറമറ്റം അമരിയിൽ വീട്ടിൽ പി.ജെ.ആന്റണി സജുവിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പല തവണയായാണ് പ്രതി ഫിറോസ് ഖാൻ ആന്റണി സജുവിൽ നിന്ന് പണം വാങ്ങിയത്. വീസ ശരിയാക്കാതിരുന്നതിനെ തുടർന്ന്  പണം തിരികെ ചോദിച്ചപ്പോൾ നൽകാതിരുന്നതോടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...

കോഴിക്കോട് ഹർത്താൽ : സംഘർഷം

കോഴിക്കോട് : കോഴിക്കോട് കോൺഗ്രസ് നടത്തുന്ന ഹർത്താലിനിടെ സംഘർഷം. ഹർത്തിലിനിടെ ബസുകൾ ഉൾപ്പടെ തടഞ്ഞു .കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. ബസ് ജീവനക്കാരും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -