Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ നടന്ന...

ഡൽഹിയിൽ നടന്ന ദുർ​ഗാപൂജ ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

ന്യൂഡൽഹി: മഹാഷ്ഠമിയോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ദുർ​ഗാപൂജ ആഘോഷത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിലാണ് പ്രത്യേക പൂജാചടങ്ങുകൾ നടന്നത്. സന്ദർശനത്തിന് ശേഷം കാർലി ബാരി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി. ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയോടൊപ്പമാണ് പ്രധാനമന്ത്രി പൂജയിൽ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങളും ഒപ്പം വിപുലമായ ഒരുക്കങ്ങളും സജ്ജീകരിച്ചിരുന്നു. ഡൽഹിയുടെ മിനി ബം​ഗാൾ എന്നറിയപ്പെടുന്ന സ്ഥലമാണ് ചിത്തരഞ്ജൻ പാർക്ക്. ദുർഗാപൂജയുടെ ഭാ​ഗമായി ​ഗംഭീര ഒരുക്കങ്ങൾ തയാറാക്കിയത്. ആയിരക്കണക്കിന് വിശ്വാസികൾ ഇതിനോടകം പൂജയിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ - ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 112 (ആയപറമ്പ് ഗേറ്റ്) ജൂലൈ 20ന് രാവിലെ എട്ടു മണി മുതല്‍ 21ന് വൈകിട്ട് ആറുമണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം  നഗരസഭ കോൺഫറൻസ് ഹാളിൽ...
- Advertisment -

Most Popular

- Advertisement -