പാലക്കാട് :ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും.രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർ മാർഗം കോട്ട മൈതാനത്ത് എത്തും.മൈതാനത്തിന് മുൻപിലെ അഞ്ചുവിളക്കു പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഹെഡ്പോസ്റ്റ് ഓഫിസ് പരിസരത്തു സമാപിക്കും .
അര ലക്ഷത്തിലധികം പേർ പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനെത്തുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു .പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും റോഡ് ഷോയിൽ പങ്കെടുക്കും .