Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

കോഴഞ്ചേരി : പത്തനംതിട്ട – തിരുവല്ല കെ എസ് ആർ ടി സി ചെയിൻ സർവീസിലെ ഡ്രൈവറെ രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രെൈവറെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ മണക്കയം ചാരുങ്കൽ വീട്ടിൽ അനന്ദു രാജ് (29) ആണ് അറസ്റ്റിലായത്.  

കെഎസ്ആർടിസി ബസിലെ ഡ്രൈവറായ കൃഷ്ണൻകുട്ടി (50) യെ ആണ് കഴിഞ്ഞ ദിവസം രാത്രി 8 ന്  കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിൽ വച്ച് പ്രതി മർദ്ദിച്ചത്.
പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ പ്രതി ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈ കാണിച്ചിട്ട് നിർത്തിയില്ല എന്ന് പറഞ്ഞാണ്  മർദ്ദിച്ചത്.

മുഖത്ത് പരുക്കേറ്റ ഡ്രൈവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രതിയെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെ. അജയൻ, എസ് ഐ പി.വിനോദ്,  എസ്. മധു,. സിപിഒ സഞ്ജയൻ മുബാറക്ക്, ജി.കിരൺ  എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉതിമൂട്  കനാലിനു സമീപം തീ പിടിച്ചു : നാശനഷ്ടമില്ല

റാന്നി: ഉതിമൂട് പി.ഐ.പി കനാലിനു സമീപം തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് ആണ്  തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ റാന്നി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന...

കുടുംബ ശ്രീ യോഗത്തിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് -തോമസ് ഐസക്ക്

പത്തനംതിട്ട: കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കില്‍ അവിടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ പോയി വോട്ടഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടര്‍ വിശദീകരണം തേടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുമായി...
- Advertisment -

Most Popular

- Advertisement -