Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന  വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല.  വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായും പ്രവർത്തിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥമുള്ള നാലാമത് സ്മാരക പ്രഭാഷണം നവംബർ 7ന് വൈകിട്ട് 4 ന്  കൊട്ടാരക്കര പനവേലി...

ഇന്ന് കരസേനാ ദിനം

പൂനെ : രാജ്യം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു .ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. പൂനെയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ...
- Advertisment -

Most Popular

- Advertisement -