ചെങ്ങന്നൂർ : ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി കെ അനിൽ കുമാർ അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, കെ കെ ചന്ദ്രൻ , വെസ്റ്റ് ലോക്കൽ സെക്രട്ടറി വി ജി അജീഷ്, ടി കെ സുഭാഷ് എന്നിവർ സംസാരിച്ചു.