Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കും: ലോക്‌പോള്‍ സര്‍വേ ഫലം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേയില്‍ പറയുന്നു.

എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എന്‍ഡിഎ പരമാവധി രണ്ട് സീറ്റുകള്‍ വരെയും, നേടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒമ്പത് മുതല്‍ 24 വരെയാണ് സര്‍വേ നടത്തിയതെന്ന് ലോക് പോള്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. മുന്നണികള്‍ നേടാന്‍ സാധ്യതയുള്ള വോട്ട് ഷെയറിന്റെ കണക്കുകളും ലോക്‌പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

എല്‍.ഡി.എഫ്: 39 – 41, യു.ഡി.എഫ്: 43 -45, എന്‍.ഡി.എ: 13 -15, മറ്റുള്ളവര്‍: 2-3 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങനെ മേഖല തിരിച്ചുള്ള ചിത്രങ്ങളും ലോക്‌പോള്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് വമ്പന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യ സംഘർഷം : കുവൈത്തിൽ ഡ്രോൺ അവശിഷ്ടം വീണ് 11 വയസ്സുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി:  കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നാണ് 11 വയസ്സുകാരി മരിച്ചതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തിൽ ഒരു...

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി

പത്തനംതിട്ട:  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി. പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റും ചേരി ഗവ എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി...
- Advertisment -

Most Popular

- Advertisement -