നിലമ്പൂർ : പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുസ്ളിം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പി. ആരുടെ ഭീഷണിക്കും കോൺഗ്രസ് വഴങ്ങരുത്,ജയവും തോൽവിയും അല്ല വിഷയം. യുഡിഫ് ന് വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട് അൻവർ ഒരു ഘടകമല്ല നിലമ്പൂരിൽ എന്നും വഹാബ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ വഹാബ് എം.പി യുടെ തുറന്നു പറച്ചിൽ.