Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsചോദ്യപേപ്പർ ചോർച്ച...

ചോദ്യപേപ്പർ ചോർച്ച : ആറംഗ സമിതി അന്വേഷിക്കും

തിരുവനന്തപുരം : പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നതും അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു

പത്തനംതിട്ട : പൊന്നമ്പലമേടിനു സമീപം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാറിന്റെ (32) മൃതദേഹമാണ് വനത്തിൽ ചൊവ്വാഴ്ച...

റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും : തിങ്കളാഴ്ച തുറക്കില്ല

തിരുവനന്തപരം : സംസ്ഥാനത്ത് ഇന്ന്  റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓണത്തോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന്  അവസാനിക്കും....
- Advertisment -

Most Popular

- Advertisement -