തിരുവല്ല : നെടുമ്പുറം ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെൻസറിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പേവിഷ നിർമാർജ്ജന പദ്ധതിയുമായി ബന്ധപെട്ടു ഓമന മൃഗങ്ങളിലെ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് (വാർഡ് 2,3,4 കളിലേക്കായി) മൃഗശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, വെറ്ററിനറി സർജൻ ഡോ വിബിൻ വി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ശാന്തി പി ജി, ജെയിൻ ലോറൻസ്, ആശുപത്രി ജീവനക്കാരായ ശ്രീലേഖ, രെഞ്ചു എന്നിവർ സംബന്ധിച്ചു. തുടർദിവസങ്ങളിൽ തെരുവനായ്ക്കളിൽ പേവിഷപ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ്.