Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിലും റാഗിങ്...

കണ്ണൂരിലും റാഗിങ് കേസ് : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു

കണ്ണൂർ : കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്‍റെ പിന്നാലെ കണ്ണൂരിലും റാഗിങ് കേസ് .പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് എല്ലൊടിച്ചതായാണ് പരാതി .കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് റാഗിങ്ങിന് ഇരയായത് .

ബുധനാഴ്ചയായിരുന്നു സംഭവം.സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് നിഹാലിനെ മര്‍ദ്ദിക്കുകയായിരുന്നു .നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. പരിക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോളെല്ലിനു പരുക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.സംഭവത്തിൽ പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് എതിരേ കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ 19 മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും....

Kerala Lottery Result : 19/05/2024 Akshaya AK 652

1st Prize Rs.7,000,000/- AS 564449 (WAYANADU) Consolation Prize Rs.8,000/- AN 564449 AO 564449 AP 564449 AR 564449 AT 564449 AU 564449 AV 564449 AW 564449 AX 564449...
- Advertisment -

Most Popular

- Advertisement -