കൊച്ചി : ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി .കേസിൽ എംഎൽഎയ്ക്കെതിരായ അറസ്റ്റ് വിലക്കും വ്യാഴാഴ്ച വരെ നീട്ടി.വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും.നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം സെഷൻസ് കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. അപ്പീലിൽ രാഹുലിന് ഹൈക്കോടതി നോട്ടീസ് അയച്ചു.






