തിരുവനന്തപുരം : ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.മുദ്രവച്ച കവറിൽ ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ ഹാജരാക്കിയപ്പോൾ നൽകിയ തെളിവുകളുടെ അനുബന്ധ തെളിവുകളാണ് ഇപ്പോൾ ഹാജരാക്കിയത്. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.






