തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 3-4 ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടി, മിന്നൽ, കാറ്റോട് കൂടിയ വേനൽ മഴ ശക്തമാക്കാനുള്ള സൂചനകളാണ് ഉള്ളതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
മലയോര മേഖലയിൽ കൂടുതൽ ശക്തമായ മഴയ്ക്കും, ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരണയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും അനുഭവപ്പെടാൻ സാധ്യതയുണ്ട്.