Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മൻ പൈതൃകം ഭാരത ക്രൈസ്തവ ഐക്യത്തിന്റെ മുഖമുദ്ര : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം : മാർത്തോമ്മൻ പൈതൃകം ഇന്ത്യയിലെ മുഴുവൻ ക്രൈസ്തവ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന ഘടകമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ ശ്ലീഹായാണ് ഭാരതത്തിൽ സഭ സ്ഥാപിച്ചത്. എന്നാൽ പിന്നീട്...

കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂർ :കണ്ണൂരിൽ അമ്മയേയും മകളേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളികാവിന് സമീപം സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ്...
- Advertisment -

Most Popular

- Advertisement -