Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും:...

മഴ തുടരും: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത :  കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് ശക്തി കൂടിയ ന്യൂനമർദ്ദം നിലനിൽക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ കിഴക്കൻ-തെക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങി സാധാരണ ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. കന്യാകുമാരിയിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും ഏകദേശം 1.5 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതോടെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയുടെ തീവ്രത കുറയാതെ തുടരുമെന്നാണ് പ്രവചനം.

എന്നാൽ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ഒക്ടോബർ 10-ഓടെ പുതിയ ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടാകും. ചില സ്ഥലങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ മഴയും കോടമഞ്ഞും

ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ട്. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല. എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട്...

ഇന്ന് ശക്തമായ മഴ‌യ്‌ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം :ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ‌ക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...
- Advertisment -

Most Popular

- Advertisement -