Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി: തദേശസ്വയംഭരണ...

മഴക്കെടുതി: തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചത്. 0471 2317214 ആണ്  നമ്പർ.

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ സേവനം പരമാവധി  ഉപയോഗപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും

കോഴഞ്ചേരി : സംസ്ഥാനത്തെ റോഡപകടങ്ങൾ ഒഴിവാക്കാനും ഗതാഗത കുരുക്ക് നിയന്ത്രിക്കാനും സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും. കേരളത്തിലെ 21 ടൗണുകൾ ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്...

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട് : കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം...
- Advertisment -

Most Popular

- Advertisement -