Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി:  തദേശസ്വയംഭരണ...

മഴക്കെടുതി:  തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം. 

പത്തനംതിട്ട: സംസ്ഥാനത്ത്  മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച  കൺട്രോൾ റൂം സജീവമായി  പ്രവർത്തനം തുടങ്ങി.  തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച  24 മണിക്കൂറും പ്രവർത്തിക്കുന്ന
കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.

കൺട്രോൾ റൂം അധികൃതർ അതാത് തദ്ദേശസ്ഥാപന  സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നത്.

0471 2317214 ആണ്  കൺട്രോൾ റൂം നമ്പർ.

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളഞ്ഞവട്ടം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്

വളഞ്ഞവട്ടം : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 1074 ശാഖയുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് - കെ രാമചന്ദ്രൻ (ചന്ദ്ര ഭവനം),വൈസ് പ്രസിഡന്റ്- ശശാങ്കൻ വി. റ്റി (വട്ടയ്ക്കാട്ട് ശരത് ഭവൻ),സെക്രട്ടറി - സദാനന്ദൻ വി...

വയോധിക ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

മല്ലപ്പള്ളി: വയോധിക ദമ്പതികളെ വീടിനുള്ളിലും പുറത്തുമായി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചരപ്പ് സ്വദേശി സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ (73) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആണ് ഇരുവരെയും വെന്തുമരിച്ച നിലയിൽ...
- Advertisment -

Most Popular

- Advertisement -