Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖർ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും . ഇന്ന് ചേർന്ന കോർ കമ്മിറ്റിയിലാണ് തീരുമാനം.  യോഗം കൂടിയ ഉടനെ കേന്ദ്രം രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കുകയായിരുന്നു.   ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. നാമനിർദ്ദേശപത്രിക അദ്ദേഹം ഇന്ന് നൽകും. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുത്തിലൂടെ പാർട്ടിക്ക് പുതിയൊരു മുഖച്ഛായ ഉണ്ടാകും എന്നാണ് കേന്ദ്രം നേതൃത്വം വിലയിരുത്തുന്നത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫോൺ ചോർത്തൽ : പി വി അൻവറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ ചോർത്തിയെന്ന കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അൻവർ ഫോൺ ചോർത്തിയെന്ന...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാൻ...
- Advertisment -

Most Popular

- Advertisement -