തിരുവല്ല : വി. എസ്. എസ് 1074 നമ്പർ വളഞ്ഞവട്ടം ശാഖയും മഹിളാ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന് വി. എസ്. എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. ശാഖയിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് കെ. രാമചന്ദ്രൻ,സെക്രട്ടറി സദാനന്ദൻ വി ബി,മഹിളാ സമാജം പ്രസിഡന്റ് അനിത സദാനന്ദൻ,സെക്രട്ടറി ഷിജി സഹദേവൻ ,ട്രഷറർ ലീലാമ്മ എം എൻ , മറ്റു ശാഖ ഭാരവാഹികൾ, അംഗങ്ങൾ , മഹിളാ സമാജം ഭാരവാഹികൾ,അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
