തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയിൽ ഹാജരായത്. സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെനിന്ന് ജാമ്യം നല്‍കണം എന്നാണ് കോടതി നിർദേശം .പാസ്പോർട്ട് വിചാരണ കോടതിക്ക് കൈമാറണമെന്നും ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
