Sunday, April 27, 2025
No menu items!

subscribe-youtube-channel

HomeNewsകെജിഎഫിൽ വീണ്ടും...

കെജിഎഫിൽ വീണ്ടും സ്വർണ ഖനനം : കേന്ദ്രപദ്ധതിക്ക് അം​ഗീകാരം

ബെംഗളൂരു : കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) സ്വർണഖനനം പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാർ അം​ഗീകാരം നൽകി. കെജിഎഫിൽ നിലവിലുള്ള 13 സ്വർണഖനികളിൽനിന്ന് ഖനനം ചെയ്ത് എടുത്ത കൂറ്റൻ മൺകൂനകളിൽനിന്ന് സ്വർണം വേർതിരിക്കാനാണ് പദ്ധതി.

2001 ലാണ് സ്വർണഖനനം ഭാരത് ഗോൾഡ് മൈൻസ് അവസാനിപ്പിച്ചത്.1,003.4 ഏക്കർ ഭൂമിയിലുള്ള 13 ഖനികളിലായി 3.3 കോടി ടൺ മണ്ണാണുള്ളത്.സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരുഗ്രാം സ്വർണം വേർതിരിച്ചെടുക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗപ്പെടുത്തും.പ്രദേശത്തെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരുപൂർണ്ണിമ മഹോത്സവം

തിരുവല്ല: മാതാ അമൃതാനന്ദമയീ മഠത്തിൽ  ഗുരുപൂർണ്ണിമ മഹോത്സവം ആഘോഷിച്ചു. ലളിതാ സഹസ്രനാമ അർച്ചനയോടെ തുടങ്ങിയ യജ്ഞത്തിന് മഠാധിപതി ഭവ്യാ മൃതപ്രാണാ മുഖ്യകാർമ്മികത്വം വഹിച്ച് ഗുരു പൂർണ്ണിമ സന്ദേശം നൽകി. തുടർന്ന്  സുകൃത ഹോമം, ഗുരുപാദുക...

Kerala Lotteries Results : 10-07-2024 Fifty Fifty FF-102

1st Prize Rs.1,00,00,000/- FZ 485553 (PATTAMBI) Consolation Prize Rs.8,000/- FN 485553 FO 485553 FP 485553 FR 485553 FS 485553 FT485553 FU 485553 FV 485553 FW 485553 FX...
- Advertisment -

Most Popular

- Advertisement -