Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsനന്നൂർ ദേവി...

നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത്: സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം നൽകി

തിരുവല്ല : വള്ളംകുളം  നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം ഒരുക്കി . നന്നൂർ ദേവീക്ഷേത്ര തിരുവുത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന  പറയ്ക്കെഴുന്നള്ളത്തിൻ്റെ മൂന്നാം  ദിനമാണ് മതസൗഹാർദ്ദത്തിന് മാതൃകയൊരുക്കി പള്ളി കമ്മറ്റി  പറയിട്ട് സ്വീകരണം നൽകിയത്.

ഇരുദേവാലയങ്ങളിലേയും ആഘോഷങ്ങൾ പരസ്പരം സഹകരിച്ച് പോരുന്നത് വരും തലമുറകൾക്ക്  സ്നേഹവും സൗഹാർദ്ദവും കൈമാറുന്നതിനാണന്ന് ഭാരവാഹികൾ പറഞ്ഞു.

പള്ളി ട്രസ്റ്റി എബി വർഗീസ് , കമ്മറ്റി യംഗങ്ങളായ അജി പൈനമൂട്ടിൽ, കെ.സി വർഗീസ്, എബ്രഹാം കോശി മണിയനേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും

തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് -  റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക...

ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ  ജാപ്പനീസ് ഭാഷാ അക്കാദമി പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജാപ്പനീസ് ഭാഷാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. ബെംഗളൂരു ആശ്രമത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് അക്കാദമിയുടെ...
- Advertisment -

Most Popular

- Advertisement -