തിരുവനന്തപുരം : ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകുന്നത്. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനമായത്.
കഴിഞ്ഞ വർഷം 95,000 രൂപയായിരുന്നു ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. 4,000 ത്തോളം ജീവനക്കാരാണ് ബോണസിന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ കടകളിലെയും ഹെഡ്‌ക്വാർട്ടേഴിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകും. സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.
ഈ വർഷത്തെ വിറ്റുവരവ് 19,700 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തേത് 1,9050 കോടി രൂപ ആയിരുന്നു