ന്യൂഡൽഹി : പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി പിന്നീട് വിശദമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ സിപിഎം പോളിറ്റ് ബ്യൂറോയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്.അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിന് ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചു.അതിലും അദ്ദേഹം തൃപ്തനല്ല. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്.എല്ലാ ആരോപണങ്ങൾക്കും മറുപടി ഇപ്പോഴില്ലെന്നും പിന്നീട് പറയുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.