Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsരക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവർത്തകർ നടത്തിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്.ദുരന്തത്തിൽ 30 കുട്ടികൾ മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ട്‌.81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്.93 ക്യാമ്പുകളിലായി 10,042 പേർ കഴിയുന്നുണ്ട്.

ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-05-2025 Suvarna Keralam SK-4

1st Prize Rs.1,00,00,000/- RX 171439 (KOLLAM) Consolation Prize Rs.5,000/- RN 171439 RO 171439 RP 171439 RR 171439 RS 171439 RT 171439 RU 171439 RV 171439 RW 171439...

തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ

തായ്പേയ് :തായ്‌വാനിൽ 24 മണിക്കൂറിനുള്ളിൽ എൺപതിലധികം ഭൂകമ്പങ്ങൾ ഉണ്ടായി.തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തായ്‌വാന്റെ കിഴക്കൻ തീരത്താണ് 80ലധികം ഭൂകമ്പങ്ങൾ ഉണ്ടായത്.ഇതിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...
- Advertisment -

Most Popular

- Advertisement -