ആലപ്പുഴ :ആലപ്പുഴ നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. ഇവർ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. കഴുത്തിൽ കയര്‍ കുരുക്കി കൊലപ്പെടുത്തിയതാണെന്നാണ് സംശയം.സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.